Section

malabari-logo-mobile

ചിത്രകാരി ടി. കെ പത്മിനിയുടെ എഴുപത്തിയൊന്‍പതാം ജന്മദിനവും അമ്പതാം ചരമദിനവും

HIGHLIGHTS : ചിത്രകാരി ടി കെ പത്മിനിയുടെ എഴുപത്തിയൊന്‍പതം ജന്മദിനവും അമ്പതാം ചരമദിനവും വിവിധ പിരപടികളെ നടത്തുന്നു. കേരള ലളിത കലാ അക്കാദമിയുടെ സഹകരണത്തോടെ ടി. കെ...

ചിത്രകാരി ടി കെ പത്മിനിയുടെ എഴുപത്തിയൊന്‍പതം ജന്മദിനവും അമ്പതാം ചരമദിനവും വിവിധ പിരപടികളെ നടത്തുന്നു. കേരള ലളിത കലാ അക്കാദമിയുടെ സഹകരണത്തോടെ ടി. കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2019 മെയ് 9 മുതല്‍ 12 വരെ കുറ്റിപ്പുറത്ത് ടി. കെ പത്മിനി മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വച്ച് അനുസ്മരണസമ്മേളനവും ചിത്രകലാക്യാമ്പും പുരസ്‌കാരദാനവും ‘പത്മിനി’ സിനിമയുടെ പ്രത്യേക പ്രദര്‍ശനവും നടക്കും.

ടി. കെ പത്മിനിയുടെ എഴുപത്തിയൊന്‍പതാം ജന്മദിനമായ മെയ് 12 ന് ടി. കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആറാമത് ടി. കെ പത്മിനി പുരസ്‌കാരം പ്രശസ്ത ചിത്ര ശില്പകലാ നിരൂപകനും എഴുത്തുകാരനുമായ പ്രഫ. വിജയകുമാര്‍ മേനോന് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലങ്കോട് ലീലാകൃഷ്ണന്‍, പി. സുരേന്ദ്രന്‍, പൊന്ന്യം ചന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

sameeksha-malabarinews

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട വനിതാ ചിത്രകാരികളുടെ ചിത്രകലാക്യാമ്പും ഇതോടനുബന്ധിച്ച് 9 മുതല്‍ 12 വരെ നടക്കും.

ടി. കെ പത്മിനിയുടെ അമ്പതാം ചരമദിനമായ മെയ് 11 ന് രാവിലെ എടപ്പാള്‍ ഗോവിന്ദ സിനിമാസില്‍ വച്ച്, ടി. കെ ഗോപാലന്‍ നിര്‍മ്മാണവും സുസ്മേഷ് ചന്ത്രോത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘പത്മിനി’ സിനിമയുടൈ പ്രത്യേക പ്രദര്‍ശനം നടക്കും. സിനിമയുടെ എടപ്പാളിലെ രണ്ടാം പ്രദര്‍ശനമാണിത്.

പഴയ പൊന്നാനി താലൂക്കിലെ കാടഞ്ചേരി ഗ്രാമത്തില്‍ 1940 മെയ് 12 ന് ആയിരുന്നു പത്മിനിയുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആര്‍ട്ട്സില്‍ നിന്നും പെയിന്റിംഗില്‍ ഒന്നാം റാങ്കോടെ ഡിപ്ലോമ കരസ്ഥമാക്കി. മദ്രാസ് സ്റ്റേറ്റ് ലളിതാ കലാ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അക്കാലയളവില്‍ പത്മിനിയെ തേടിയെത്തിയിട്ടുണ്ട്. 1969 മെയ് 11 ഇരുപത്തിയൊമ്പതാം വയസ്സില്‍ പത്മിനി അന്തരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!