മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന് വിലക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് വിലക്ക്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉദ്ഘാടകനും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനുമായിട്ടുള്ള പരിപാടി ഇന്ന് വൈകീട്ടാണ് നടക്കേണ്ടിയിരുന്നത്. സംസ്ഥാനത്താകെ 600 കേന്ദ്രങ്ങളിലും സ്റ്റുഡന്‍സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനായിരുന്നു തീരുമാനം.

ചടങ്ങില്‍ പങ്കെടുക്കുന്നതിന് അനുമതി തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. ഇതെ തുടര്‍ന്നാണ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്ന നിലപാട് ടിക്കാറാം മീണ സ്വീകരിച്ചത്.

 

Share news
error: Content is protected !!
Scroll to Top