എരഞ്ഞോളി മൂസ അന്തരിച്ചു

തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. സ്വവസതിയില്‍ 12.45 ഓടെയാണ് അന്ത്യം. രണ്ട് വര്‍ഷത്തോളമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ നടത്തിവരികയായിരുന്നു.

മാപ്പിളപ്പാട്ടിനെ ജനകീമാക്കിയ ഗായകനെയാണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്. തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയില്‍ വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായി 1940 മാര്‍ച്ച് പതിനെട്ടിനാണ് മൂസ ജനിച്ചത്.

സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളില്‍ അദേഹം മാപ്പിളപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top