എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു;98.11 ശതമാനം വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം പേര്‍ വിജയിച്ചു. 37334 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലാണ് 99.33 ശതമാനം. കുറഞ്ഞ വിജയശതമാനം വയനാട്ടില്‍ 93.22.

1631 സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി. ഇതില്‍ 599 എണ്ണവും സര്‍ക്കാര്‍ സ്‌കൂളുകളാണ്.

കേരളത്തിലും ലക്ഷദ്വീപിലുമായി ഇത്തവണ പരീക്ഷയെഴുതിയത് 4,34,829 വിദ്യാര്‍ത്ഥികളാണ്. എസ് എസ് എല്‍ സി (ഹിയറിങ് ഇംപയേഡ്),എച്ച്എസ്എല്‍സി എന്നി പരീക്ഷ ഫലപ്രഖ്യാപനവും ഇന്ന് നടന്നു. ആര്‍ക്കും ഇത്തവണ മോഡറേഷന്‍ നല്‍കിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top