ഭാരത പുഴയുടെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

കുറ്റിപ്പുറം: ഭാരതര പുഴയുടെ തീരത്ത് ആറടിയോളം ഉയരമുള്ള പാകമായ കഞ്ചാവ് ചെടി കണ്ടെത്തി. കുറ്റിപ്പുറം എക്‌സൈസ് ഉദ്യോഗസ്ഥരാണ് തിരുന്നാവായക്കടുത്ത് ബന്ദര്‍ കടവ് നടുത്ത് കഞ്ചാവ്‌ചെടി കണ്ടെത്തിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് പ്ലാസ്റ്റിക്ക് ചാക്കില്‍ എടുത്തു മാറ്റാന്‍ സാധിക്കുന്നതരത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടിക്ക് ഏകദേശം മൂന്ന് മാസത്തെ വളര്‍ച്ച ആയിട്ടുണ്ടെന്നും വിളവെടുപ്പിന് പാകമായതാണെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി പോള്‍ പറഞ്ഞു.

പുഴയോരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘമാകാം കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ ജാഫര്‍, സി ഇ ഒമാരായ ഷിബു ശങ്കര്‍ ,ഹംസ ,സജിത്ത്,വിഷ്ണുദാസ്,രഞ്ജിത്ത് ,രാജീവ് കുമാര്‍ എന്നിവര്‍ ് സംഘത്തിലുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top