പരപ്പനങ്ങാടിയില്‍ പാലത്തിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു

പരപ്പനങ്ങാടി:  പരപ്പനങ്ങാടി പാലത്തിങ്ങല്‍ പാലത്തിലേക്ക് മിനിലോറി പാഞ്ഞ് കയറി ഡ്രൈവര്‍ മരിച്ചു. തിരൂരങ്ങാടി കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി ബാദുഷയാണ് മരിച്ചത്. ക്ലീനര്‍ കൊല്‍ക്കത്ത സ്വദേശി
രാജി ഗുല്‍സ് ശൈഖിനെ (22) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് അപകടം സംഭവിച്ചത്. ചെമ്മാട് ഭാഗത്ത് നിന്ന് ചെങ്കല്ലുമായി വന്ന നിസാന്‍ മിനിലോറി പാലത്തിന്റെ കൈവരിയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വണ്ടിയുടെ മുന്‍ ഭാഗം പാലത്തിന്റെ ഷട്ടര്‍ റൂമിന്റെ സ്‌ളാബിന്റെ ഉള്ളിലേക്കായതിനാല്‍ ഡ്രൈവര്‍ ഇതിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പാലം പണിക്കെത്തിയ ജെ സി ബി ഉപയോഗിച്ച് സ്ലാബില്‍ കുടുങ്ങിയ ലോറി തകര്‍ത്താണ് ഡ്രൈവറെ പുറത്തെടുത്തത്

മരിച്ച യുവാവിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top