Section

malabari-logo-mobile

മലപ്പുറത്തിന് എ പ്ലസ്

HIGHLIGHTS : മലപ്പുറം:  ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷഫലം പുറത്തുവന്നപ്പോള്‍ അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കിയ ജില്ല മലപ്പുറം തന്നെയാണ്. ഏറ്റവും കൂടുതല്‍ വിദ്യാര...

മലപ്പുറം:  ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷഫലം പുറത്തുവന്നപ്പോള്‍ അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കിയ ജില്ല മലപ്പുറം തന്നെയാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി സംസ്ഥാനതലത്തില്‍ നിരവധി റിക്കോര്‍ഡുകളാണ് ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ സ്വന്തമാക്കിയത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ് നേടിയത് മലപ്പുറം ജില്ലയാണ്.

sameeksha-malabarinews

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി നൂറുശതമാനം വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച എയ്ഡഡ് വിദ്യാലയം എകെഎംഎച്ച്എസ്എസ് കോട്ടൂര്‍ മലപ്പുറത്താണ്.854 വിദ്യാര്‍ത്ഥികളാണ് അവിടെ പരീക്ഷയെഴുതിയത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ വിദ്യാലയം എടരിക്കോട് പികെഎംഎംഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്. 286 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതും ഈ വിദ്യാലയത്തില്‍ തന്നെയാണ് . 2,409 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. തുടര്‍ച്ചയായി ആറാം തവണയാണ് ഈ വിദ്യാലയം ഈ നേട്ടം കരസ്ഥമാക്കുന്നത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ താനൂര്‍ ദേവധാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!