Section

malabari-logo-mobile

എണ്ണയില്ലാ നേന്ത്രപ്പഴ പലഹാരം

HIGHLIGHTS : Oil free banana dessert

ആവശ്യമായ ചേരുവകൾ

•അരിപ്പൊടി – 1½ കപ്പ്

sameeksha-malabarinews

* നേന്ത്രപ്പഴം – 2

•ഏലയ്ക്കപൊടി – 1 ടീസ്പൂൺ

•തേങ്ങ ചിരകിയത് – ¾ കപ്പ്

* കശുവണ്ടി – 1/2 കപ്പ്

•ശർക്കര – 150 ഗ്രാം

•വെള്ളം – ¼ കപ്പ്

തയാറാക്കുന്ന വിധം:-

ശർക്കരയിൽ കാൽ കപ്പ് വെള്ളം ഒഴിച്ച് നന്നായി ഉരുക്കിയെടുക്കുക. ഇത് അരിച്ചതിനുശേഷം ശേഷം ചൂടാറാൻ മാറ്റിവയ്ക്കാം.

•ഏത്തപ്പഴം ആവിയിൽ വേവിച്ചു നല്ല മയത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്തു കുഴയ്ക്കുക.

∙ശേഷം കശുവണ്ടി അരിഞ്ഞതും തേങ്ങ ചിരകിയതും ചേർത്തു കുഴയ്ക്കുക. ശേഷം ചൂടാറിയ ശർക്കരപാനി, മധുരം നോക്കി ഒഴിച്ചു കൊടുക്കാം. ശേഷം കുറച്ചുകൂടി അരിപ്പൊടി ഇട്ടുകൊടുത്ത് വീണ്ടും കുഴയ്ക്കുക.

∙ഇതു ചെറിയ ഉരുളകളാക്കി എടുത്തതിനു ശേഷം 10 മിനിറ്റ് ആവി വരുന്ന അപ്പച്ചെമ്പിൽ വെച്ച് വേവിക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!