താനൂര്‍:മത്സ്യബന്ധനത്തിനിടെ തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു.
എളാരന്‍ കടപ്പുറത്തെ കുട്ട്യാലിക്കടവത്ത് അക്ബറാണ് (45) മരിച്ചത്. പുലര്‍ച്ചെ തുറമുഖത്ത് നിന്ന് മീന്‍പിടിത്തത്തിന് പുറപ്പെട്ടതായിരുന്നു.
7.25ന് വല വീശുന്നതിനിടെ നെഞ്ഞ് വേദനയെ തുടര്‍ന്ന് വള്ളത്തില്‍ കുഴഞ്ഞ് വീണാണ് മരണം.
തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കെ.മുഹമ്മദ് കുട്ടി, കുഞ്ഞിപ്പാത്തുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ്മ. സഹോദരങ്ങള്‍: അലി അസ്‌കര്‍ ,അസ്മ, സാഹിദ, ഫസീല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



