സി കെ ബാലന്‍ അന്തരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ചെറിയകോലോത്ത് ബാലന്‍ എന്ന സി കെ ബാലേട്ടന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. കുറച്ച് ദിവസങ്ങളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സി പി ഐ എം പ്രഥമ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. മലപ്പുറം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ച ആളായിരുന്നു സി കെ ബാലന്‍.കലാസാംസ്‌ക്കാരിക, ജീവകാരുണ്യ മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്നു അദേഹം. ഫോട്ടോഗ്രാഫി മേഖലയിലെ മലബാറിലെ പ്രശസ്ത സ്ഥാപനമായ അജന്ത ഗ്രൂപ്പിന്റെ സാരഥിയായിരുന്നു.

ഭാര്യ: സതി. മക്കള്‍:സി കെ അജയന്‍,സി കെ അജീഷ്, സി കെ അനിത. മരുമക്കള്‍:അനില്‍ കുമാര്‍,ഷീജ, ലയ. സഹോദരങ്ങള്‍:സി കെ ഭാസ്‌ക്കരന്‍(late),സി കെ ഭരതന്‍ (late), സി കെ സദാനന്ദന്‍ (late),സി കെ നടരാജന്‍,സി കെ വിനോദ്.ശ്രീമതി, സുലോചന.

സംസ്‌ക്കാരം തിങ്കളാഴ്ച പകല്‍ 11 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top