
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതാണ്. പ്രസവത്തെ തുടര്‍ന്ന് അണുബാധയേറ്റാണ് അമ്പലപ്പുഴ സ്വദേശി ഷിബിന മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളില്ല. പ്രസവത്തെ തുടര്‍ന്നാണ് ഷിബിനയ്ക്ക് അണുബാധയേറ്റത്. അന്ന് മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇതിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ രംഗത്ത് വന്നത്. ആശുപത്രിയില്‍ ഇവരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു.
ഒരാഴ്ച മുന്‍പ് നില മെച്ചപ്പെട്ടതിനെ തുടര്‍ന്നു വാര്‍ഡിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസം മുന്‍പ് ആദ്യ ഹൃദയാഘാതം വന്നു. ഇന്നുച്ചയ്ക്ക് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്നും ഇതോടെയാണ് മരണം ഉണ്ടായതെന്നുമാണ് ആശുപത്രി നല്‍കുന്ന വിശദീകരണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




