സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ടൂര്‍ണ്ണമെന്റില്‍ ഇടം നേടി മുഹമ്മദ് ഷഹീര്‍ പരപ്പനങ്ങാടിക്ക് അഭിമാനമായി

പരപ്പനങ്ങാടി: ലോകത്തിന്റെ ഏറ്റവും വലിയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ ഗോത്യിയ കപ്പിലേക്ക് ഇന്റര്‍നാഷണല്‍ സ്‌പെഷ്യല്‍ ഒളിംപിക്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി ഹാജ്യാരകത്ത് ബഷീര്‍ മുംതാസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീറിര്‍ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടി.

മധ്യപ്രദേശ് ഗ്വോളിയോറില്‍ ഈ മാസം കേരളത്തെ പ്രതിനിധീകരിച്ച് ക്യാമ്പില്‍ പങ്കെടുത്തിരുന്നു. ക്യാമ്പിൽ 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 140 ഓളം വരുന്ന കളിക്കാരില്‍ നിന്നാണ് മുഹമ്മദ് ഷഹീര്‍ ഈ നേട്ടം കൈവരിച്ചത്. ഷഹീറിന്റെ കോച്ചും സ്‌പെഷ്യല്‍ എഡ്യൂകേറ്ററുമായ മുഹമ്മദ് അജ് വദിന്റെ കഠിന പ്രയത്‌നവും പിന്തുണയും ശഹീറിനു ടീമില്‍ ഇടം നേടുന്നതിന് കരുത്തായി.

ജൂണ്‍ 13 ന് സ്വീഡനില്‍ വെച്ച് നടക്കുന്ന വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍
ഷഹീര്‍ പങ്കെടുക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top