Section

malabari-logo-mobile

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട; 600 കോടിയുടെ ലഹരിമരുന്നുമായി പാക്ക് ബോട്ട് പിടിച്ചു; 14 പേര്‍ അറസ്റ്റില്‍

HIGHLIGHTS : Massive drug hunt on Gujarat coast; Pak boat caught with drugs worth Rs 600 crore; 14 people were arrested

പോര്‍ബന്ദര്‍: 600 കോടി രൂപ വിലയുള്ള മയക്കുമരുന്നുമായി വന്ന പാകിസ്താനില്‍ നിന്നുള്ള ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 86 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോസ്റ്റ് ഗാര്‍ഡിന്റെ ഓപ്പറേഷന്‍. ബോട്ടിലെ 14 ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയിലെ അംഗങ്ങളാണ് പിടിയിലായത്.

പഴുതടച്ച ഓപ്പറേഷന്റെ ഭാഗമായി കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും വിമാനങ്ങളും വിന്യസിച്ചു. ഓപ്പറേഷനില്‍ ഉള്‍പ്പെട്ടിരുന്ന പ്രധാന കപ്പലുകളിലൊന്ന് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ രാജ്രതന്‍ ആയിരുന്നു, അതില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെയും തീവ്രവാദ വിരുദ്ധ ഏജന്‍സിയിലെയും ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. മയക്കുമരുന്ന് നിറച്ച ബോട്ട് പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!