ഓര്‍മ്മയില്‍ ബാലേട്ടന്‍ – അന്തരിച്ച സി.കെ ബാലന്റെ സ്മരണ പുതുക്കി നാട്

പരപ്പനങ്ങാടി: അന്തരിച്ച സി.കെ ബാലന്റെ സ്മരണ പുതുക്കി നാട്. സി.കെ ബാലന്റെ വീട്ടുമുറ്റത്ത് നവജീവന്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ വിളിച്ചു ചേര്‍ത്ത ഓര്‍മ്മയില്‍ ബാലേട്ടന്‍ – ഓര്‍മ്മ, സഞ്ചാരം, സംസാരം, വിശകലനം, ഡോക്യുമെന്റേഷന്‍ പരിപാടിയില്‍ അദ്ദേഹവുമായി ബന്ധം പുലര്‍ത്തിയിരുന്ന വിവിധ മേഖലയിലെ വ്യക്തികള്‍ സംസാരിച്ചു.

സി.കെ ബാലന്റെ രാഷ്ട്രീയ ഗുരുവായിരുന്ന സി.പി കുഞ്ഞപ്പേട്ടന്റെ മകന്‍ സി.പി വത്സന്‍ സംസാരത്തിന് തുടക്കം കുറിച്ചു.തുടര്‍ന്ന് സി.കെ ബാലന്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ വിവിധ കാലഘട്ടത്തിലെ പ്രവര്‍ത്തകരായിരുന്ന അത്തോളി രാധാകൃഷ്ണന്‍, തൃക്കുളം കൃഷ്ണന്‍കുട്ടി, ടി.പ്രഭാകരന്‍, വിനോദ് തള്ളശ്ശേരി, പ്രഭാകരന്‍ എന്ന കുട്ടന്‍,സൂരജ് വി.കെ, അശോകന്‍ പറമ്പാട്ട് എന്നിവര്‍ സംസാരിച്ചു.

സി.കെ ബാലന്റെ അവസാന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയായിരുന്ന അഭയംപാലീയേറ്റീവ്, ഏ.കെ.ജി സഹകരണ ആശുപത്രി എന്നീ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത് കെ.വിശ്വനാഥന്‍, അബ്ദുള്‍ റഷീദ് ചെങ്ങാട്ട് എന്നിവരും കൂടാതെ അത്തോളി നാരായണന്‍, ടി.പി. കുഞ്ഞാലന്‍കുട്ടി, സതീഷ് തോട്ടത്തില്‍ എന്നിവരും ഒര്‍മ്മകള്‍ പങ്കുവെച്ചു.

സി.കെ ബാലന്റെ ഭാര്യ സതി, സഹോദരങ്ങളായ സി.കെ.നടരാജന്‍, സി.കെ വിനോദ് , മക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് സ്വാഗതവും സെക്രട്ടറി സ്മിത നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top