Section

malabari-logo-mobile

പാട്ടുകള്‍ക്ക് ദൃശ്യവല്‍ക്കരണം ആവശ്യം:മന്ത്രി തോമസ് ഐസക്

HIGHLIGHTS : കൊണ്ടോട്ടി: കേട്ടുകൊണ്ടിരിക്കുന്ന പാട്ടുകള്‍ക്ക് ദൃശ്യവല്‍ക്കരണം ആവശ്യമാണെന്നും മാപ്പിളപ്പാട്ടുകളുടെ ദൃശ്യാവിഷ്‌കാരത്തിന് വൈദ്യര്‍ അക്കാദമി നേതൃത്വ...

കൊണ്ടോട്ടി: കേട്ടുകൊണ്ടിരിക്കുന്ന പാട്ടുകള്‍ക്ക് ദൃശ്യവല്‍ക്കരണം ആവശ്യമാണെന്നും മാപ്പിളപ്പാട്ടുകളുടെ ദൃശ്യാവിഷ്‌കാരത്തിന് വൈദ്യര്‍ അക്കാദമി നേതൃത്വം നല്‍കണമെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്ക് ആവശ്യപ്പെട്ടു. കേള്‍ക്കുമ്പോള്‍ തന്നെ കേള്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണുന്നതിനും ആസ്വാദകര്‍ക്ക് താല്പര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയിലെ മുപ്പതിനിയിരത്തോളം വരുന്ന മാപ്പിളപ്പാട്ട് ശേഖരമായ മ്യൂസിക്കല്‍ ആര്‍കൈവ്സിന്റെ ഉദ്ഘാടനം
നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യര്‍ അക്കാദമിയിലെ വിവിധ ഗാലറികളിലും മ്യൂസിയത്തിലും വായനശാലയിലും ഓഫീസിലും ഉള്‍പ്പടെ സ്ഥാപിച്ചിരിക്കുന്ന മ്യൂസിക് ബോക്സുകളിലൂടെ പകല്‍ സമയങ്ങളില്‍ ആസ്വാദകര്‍ക്ക് പാട്ടുകള്‍ കേള്‍ക്കാം.

sameeksha-malabarinews

പഴയകാല ഗ്രാമഫോണുകളിലും കാസറ്റുകളിലും ഉണ്ടായിരുന്ന ഗാനങ്ങളാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി വൈദ്യര്‍ അക്കാദമി ശേഖരിച്ചത്. ഉദ്ഘാടന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ടി.കെ.ഹംസ അധ്യക്ഷനായി. സെക്രട്ടറി റസാഖ് പയമ്പറോട്ട്, വി.ശശികുമാര്‍, പക്കര്‍ പന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!