ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: ഡോ.എം എ ഖാദര്‍ ചെയര്‍മാനായുള്ള കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്‌റ്റേ. ഹെഡ്മാസ്റ്റര്‍മാരും അധ്യാപകരും നല്‍കിയ ഹരജയെതുടര്‍ന്നാണ് നടപടി. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സ്റ്റേ ചെയ്യുന്നുവെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

പുതിയ പരിഷ്‌ക്കാരം നടപ്പാക്കുന്നത് വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏകീകരണം നടപ്പാക്കുകയും ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തില്‍ കമ്മിറ്റി മുന്നോട്ടുവെച്ച ചില ശിപാര്‍ശകള്‍ നടപ്പാക്കി തുടങ്ങിയിരുന്നു.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കണ്ടിറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക എന്നതായിരുന്നു ഖാദര്‍ കമ്മീഷന്റെ പ്രധാനശുപാര്‍ശ.

സംസ്ഥാനത്ത് പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാലം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍. ഡോ.എം എ ഖാദര്‍ ചെയര്‍മാനും ജി.ജ്യോതിചൂഢന്‍,ഡോ.സി രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളായിട്ടുള്ള സമിതിയാണ് രൂപികരിച്ചത്.

Related Articles