Section

malabari-logo-mobile

നിര്‍മ്മാണത്തിലിരിക്കുന്ന കിണറിനിടയില്‍പ്പെട്ട ആട്ടിന്‍കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി

HIGHLIGHTS : നിലമ്പൂര്‍ : നിര്‍മ്മാണത്തിലിരിക്കുന്ന കിണറിനിടയില്‍പ്പെട്ടുപോയ ആട്ടിന്‍കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ചയാണ് ആട്ടിന്‍കുട്ടി കിണറിനും റി...

നിലമ്പൂര്‍ : നിര്‍മ്മാണത്തിലിരിക്കുന്ന കിണറിനിടയില്‍പ്പെട്ടുപോയ ആട്ടിന്‍കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ചയാണ് ആട്ടിന്‍കുട്ടി കിണറിനും റിങ്ങിനും ഇടിയില്‍ അബദ്ധത്തില്‍ വീണുപോയത്. നിലമ്പൂര്‍ ഫയര്‍ഫോഴ്‌സ് ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആട്ടിന്‍കുട്ടിയെ പുറത്തെടുത്തത്. ചക്കാലക്കുത്ത് കൊട്ടേങ്ങല്‍ മുഹമ്മദ് എന്നയാളുടെ മൂന്ന് മാസം പ്രായമുള്ള ആട്ടിന്‍കുട്ടിയെ ആണ് രക്ഷപ്പെടുത്തിയത്.

ചക്കാലകുത്ത് പെന്തക്കോസ്ത് ചര്‍ച്ചിന്റെ ഉടമസ്ഥതയില്‍ കുതിരപ്പുഴ പാലത്തിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ കിണറിനടുത്താണ് സംഭവം നടന്നത്. ഏകദേശം 40അടിയോളം ആഴമുള്ള കിണര്‍ നിര്‍മിച്ചു അതിലേക്ക് റിംഗ് ഇറക്കിയിരുന്നു. അതെസമയം കിണറിനും റിങ്ങിനുമിടയില്‍ മണ്ണ് നിറച്ചിരുന്നില്ല. ഇന്നലെ വൈകിട്ട് മേഞ്ഞു നടക്കുന്നതിനിടയിലാണ് ആട്ടിന്‍കുട്ടി നാല്‍പ്പതടിയോളം താഴ്ച്ചയും ഒരടിയോളം വിസ്താരവുമുള്ള വിടവിലൂടെ താഴേക്ക് വീണത്. ആട്ടിന്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ ആട്ടിന്‍കുട്ടിയെ കിണറിനുള്ളില്‍ അകപ്പെട്ട നിലയില്‍ ഉടമസ്ഥന്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദേഹം നിലമ്പൂര്‍ ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വിടവിലൂടെ ഇറങ്ങാന്‍ നോക്കിയെങ്കിലും വീതികുറവിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് ജെസിബി കൊണ്ടുവന്നു വശങ്ങളില്‍ നിന്നുള്ള മണ്ണ് നീക്കം ചെയ്ത് ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആട്ടിന്കുട്ടിയുടെ ശരീരത്തിലേക്ക് മണ്ണ് വീണതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് സ്റ്റേഷന്‍ ഓഫീസര്‍ എം.അബ്ദുല്‍ ഗഫൂര്‍ കയര്‍ കെട്ടി അതിസാഹസികമായി വിടവിലൂടെ ചെരിഞ്ഞു നിരങ്ങി നീങ്ങി ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

sameeksha-malabarinews

ലീഡിങ് ഫയര്‍മാന്‍ ബി. സുനില്‍കുമാര്‍, ഫര്‍മാന്മാരായ വി. സുധീഷ്, വി. സലീം, വി. സിസില്‍ദാസ്, കെ. അഫ്‌സല്‍, കെ. സഞ്ജു, ഫയര്‍മാന്‍ ഡ്രൈവര്‍മാരായ എം. കെ. സത്യപാലന്‍, വി. അബ്ദുല്‍ മുനീര്‍, ഹോം ഗാര്‍ഡ് ടി. അലവിക്കുട്ടി എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!