Section

malabari-logo-mobile

മാതൃഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്യാത്ത കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് സോണിയ ഗാന്ധി

HIGHLIGHTS : ദില്ലി: ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കേരളത്തില്‍ നിന്നുള്ള എം പിയായ കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. മലയാളിയായിട്ട...

ദില്ലി: ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കേരളത്തില്‍ നിന്നുള്ള എം പിയായ കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. മലയാളിയായിട്ടും മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതിന് കൊടിക്കുന്നിലിനെ വിളിച്ചുവരുത്തി രോഷവും പ്രതിഷേധവും സോണിയ പ്രകടിപ്പിച്ചു. മാധ്യം ഡോട് കോമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. മലയാളി എംപിമാര്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊട്ടുപിറകെയായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ സത്യപ്രതിജ്ഞ. പ്രോ ട്ടേം സ്പീക്കര്‍ വീരേന്ദ്രകുമാറിന് മുമ്പാകെ വന്ന കൊടിക്കുന്നില്‍ സുരേഷിന് ഇംഗ്ലീഷ് പകര്‍പ്പ് ആദ്യം സെക്രട്ടറി ജനറല്‍ നല്‍കിയെങ്കിലും ഹിന്ദി മതിയെന്ന് പറഞ്ഞാണ് കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ഹിന്ദിയിലാക്കിയത്. മലയാളിയായ കൊടിക്കുന്നലിന്റെ ഹിന്ദി കേട്ട് ഹിന്ദി ബെല്‍റ്റില്‍ നിന്നുള്ള ബി ജെ പി എംപിമാര്‍ ഡസ്‌ക്കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.

sameeksha-malabarinews

ഇതുകഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് പോയ കൊടിക്കുന്നലിനെ തന്റെ സമീപത്തേക്ക് വിളിച്ചുവരുത്തുകയും എന്തുകൊണ്ടാണ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതെന്ന് ചോദിച്ചു. കൊടിക്കുന്നില്‍ നല്‍കിയ വിശദീകരണം സോണിയയെ തൃപ്തിപ്പെടുത്തിയില്ല. ഇതിന് പിറകെ വന്ന ബിജു ജനതാദളിലെ ഭര്‍തുഹരി മെഹ്താബ് ഒഡിയയില്‍ സത്യപ്രതിജ്ഞ ചെയ്തത് കൊടിക്കുന്നിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സോണിയ ചെയ്തത് ശരിയായില്ലെന്ന് തീര്‍ത്തു പറഞ്ഞു. തുടര്‍ന്ന് രണ്ടാം നിരയില്‍ ഇരിക്കുകയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രമ്യ ഹരിദാസ്, ശ്രീകണ്ഠന്‍,ഡീന്‍ കുര്യാക്കോസ്, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ബെന്നി ബെഹന്നാന്‍ എന്നിവരോട് മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സോണിയ നിര്‍ദേശിച്ചുവെന്നുമാണ് മാധ്യമം ഡോട് കോം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!