കവിയും ഗാന രചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും കവിയും ഗാന രചയിതാവുമായ പഴവിള രമേശന്‍ (83)അന്തരിച്ചു.ഇന്ന് രാവിലെ 6.20ന് ജിജി ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്‌കാരം നാളെ (വെള്ളിയാഴ്ച) 2 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.
ഭാര്യ: സി.രാധ. മക്കള്‍: സൂര്യ സന്തോഷ്, സൗമ്യ.

മഴയുടെ ജാലകം,ഞാന്‍ എന്റെ കാടുകളിലേക്ക്(കവിതാസമാഹാരങ്ങള്‍),ഓര്‍മ്മയുടെ വര്‍ത്തമാനം, മായാത്തവരകള്‍,നേര്‍വര(ലേഖന സമാഹാരങ്ങള്‍) എന്നിവയാണ് അദേഹത്തിന്റെ പ്രധാന രചനകള്‍. ഞാറ്റടി, ആശംസകളോടെ,മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ എന്നീ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു.

പഴവില രമേശന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

 

 

 

ഫോട്ടോ കടപ്പാട് ദേശാഭിമാനി

 

Share news
error: Content is protected !!
Scroll to Top