Section

malabari-logo-mobile

കുട്ടികളെ കുറ്റക്കാരാക്കുന്നതിന്റെ ഉത്തരാവാദിത്വം സമൂഹത്തിന്:മന്ത്രി കെ.കെ. ശൈലജ

HIGHLIGHTS : തിരുവനന്തപുരം: നിഷ്‌കളങ്കരായി ജനിക്കുന്ന കുട്ടികളെ കുറ്റക്കാരാക്കുന്നതിന്റെ ഉത്തരവാദിത്വം സമൂഹത്തിനാണെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ...

തിരുവനന്തപുരം: നിഷ്‌കളങ്കരായി ജനിക്കുന്ന കുട്ടികളെ കുറ്റക്കാരാക്കുന്നതിന്റെ ഉത്തരവാദിത്വം സമൂഹത്തിനാണെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച സാര്‍വദേശീയ ബാലവേല വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നല്ല സമൂഹത്തിന് കുഞ്ഞുങ്ങളെ നല്ല മനുഷ്യരാക്കി മാറ്റാന്‍ സാധിക്കും. ചൂഷണങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിച്ചേ മതിയാകൂ. രാജ്യത്ത് അനവധി ബാലാവകാശ സംരക്ഷണ നിയമങ്ങളുണ്ട്. എന്നാല്‍ ഈ നിയമങ്ങള്‍ സംരക്ഷിച്ചതു കൊണ്ടുമാത്രം കുട്ടികള്‍ സംരക്ഷിക്കപ്പെടുന്നില്ല. കുട്ടികളെ നേര്‍വഴിക്ക് നയിക്കുന്നതില്‍ രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും സമൂഹത്തിനും ഒരുപോലെ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ചടങ്ങില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സുരേഷ് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട് പി. വി., ഡോ. എം. പി. ആന്റണി, ഫാ ജോണ്‍ സി. സി., ശ്രീല മേനോന്‍, അനിത ദാമോദരന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എബി എബ്രഹാം, പി. ടി. എ. പ്രസിഡന്റ് ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!