ചേളാരിയിലെ മോഷണക്കേസ് പ്രതി പിടിയില്‍

single1 mb20 aligncenter

തിരൂരങ്ങാടി: ചേളാരിയില്‍ മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ മേഷണക്കേസിലെ പ്രതി പിടിയിലായി. കൊണ്ടോട്ടി ഐക്കരപ്പടി കുപ്പിയില്‍ ശംസുദ്ധീ(35)നാണ് പിടിയിലായത്.

ഫെബ്രുവരി എട്ടിനാണ് പ്രതി താഴെ ചേളാരിയിലെ വെള്ളേടത്ത് കരുണയില്‍ ബാവയുടെ വീട്ടില്‍ മോഷണം നടത്തിയത്. ഇവിടെ നിന്ന് 9,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും വസ്ത്രങ്ങള്‍, എടിഎം കാര്‍ഡ് എന്നിവയാണ് മോഷ്ടിച്ചത്. മോഷ്ടാവിന്റെ രൂപവും വാഹനത്തിന്റെ ചിത്രവും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളുടെ വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്രതിയെ ഐക്കരപ്പടിയില്‍ നിന്ന് തിരൂരങ്ങാടി സിഐ കെ റഫീഖിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles