Section

malabari-logo-mobile

മുട്ടിച്ചിറ ആണ്ടുനേര്‍ച്ച സമാപിച്ചു

HIGHLIGHTS : തിരൂരങ്ങാടി: സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മുട്ടിച്ചിറ ശുഹദാക്കളുടെ 183ാം ആണ്ടുനേര്‍ച്ച ആത്മീയ സംഗമത്തോടെ സമാപച്ചു. വൈകുന്നേരം...

തിരൂരങ്ങാടി: സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മുട്ടിച്ചിറ ശുഹദാക്കളുടെ 183ാം ആണ്ടുനേര്‍ച്ച ആത്മീയ സംഗമത്തോടെ സമാപച്ചു. വൈകുന്നേരം നാലിന് നടന്ന ശുഹദാക്കളുടെ മഖ്ബറ സിയാറജമലുല്ലൈലിനേതൃത്വം നല്‍കി ശുഹദാ മൗലിദ് പ്രകീര്‍ത്തന സദസ് സയ്യിദ് ഹബീബ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു. എം കോയാമു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ പ്രഭാഷണം നടത്തി. മൗലിദ് സദസിന് സയ്യിദ് ഇസ്ഹാഖ് ബുഖാരി, സയ്യിദ് നൂറുദ്ദീന്‍ ജിഫ്രി നേതൃത്വം നല്‍കി.

അനുസ്മരണ സമ്മേളനം എന്‍ വി അബ്ദു റസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ്പി കെ എസ് തങ്ങള്‍ അധ്യക്ഷത വഹിച്ചു കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തി സമാപന ദുആ ക്ക് സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, എം മുഹമ്മദ് സ്വാദിഖ്, മജീദ് അരിയല്ലൂര്‍, സയ്യിദ് സൈനുല്‍ ആബിദ് തുറാബ് സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. നേര്‍ച്ചയുടെ ഭാഗമായി ആയിരങ്ങള്‍ക്ക് ഇറച്ചിയും പത്തിരിയും വിതരണം ചെയ്തു.

sameeksha-malabarinews

ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് പോരാടി വീരമൃത്യു വരിച്ചവരാണ് മുട്ടിച്ചിറ ശുഹദാക്കള്‍. പതിനൊന്ന് പേരാണ് മുട്ടിച്ചിറയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. മുട്ടിച്ചിറ മഹല്ല് മജ്മഉദ്ദഅവത്തിസ്സുന്നിയ്യ, കേരള മുസ്ലിം ജമാഅത്ത് ,എസ് വൈഎസ് ,എസ്എസ്എഫ് സംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത് .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!