പെരിയാ ഇരട്ടക്കൊലപാതകം;സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജാമ്യാപേക്ഷ കൈകാര്യം ചെയ്തതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് കോടതി വിമര്‍ശിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ വിമര്‍ശനം.

ജാമ്യാപേക്ഷ കേള്‍ക്കുന്നത് നീട്ടിവെക്കണം എന്ന ആവശ്യമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രോസിക്യൂട്ടര്‍മാര്‍ക്ക് യഥാസമയം കേസിന്റെ വിവരങ്ങള്‍ ഡിജിപി ഓഫീസ് കൈമാറുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

ഒഴിവുകഴിവുകള്‍ നിരത്തി ജാമ്യാപേക്ഷ നീട്ടികൊണ്ടുപോകുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. കേസ് ഇനി മാറ്റിവെയ്ക്കില്ലെന്ന് പറഞ്ഞ കോടതി ഡിജിപി മൂന്ന് മണിക്ക് നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ചു.

Share news
error: Content is protected !!
Scroll to Top