ഇമ്മിണി ബലിയ വാലന്റൈയിന്‍സ് ഡേ.!
ഒപ്പം നില്‍ക്കുന്ന ഷാഹിനത്തായുടെ ബാപ്പയാണ് പ്രേമത്തെക്കുറിച്ചെഴുതിയതിന്റെ പേരില്‍ കേരളത്തിലാദ്യം ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായത്. മാത്രമല്ല 1942 ലെഴുതിയ ആ ‘ലേഖനം’ ആറു വര്‍ഷത്തേക്ക് നിരോധിക്കുകയും ചെയ്തു.! ങ്ങേ… സത്യമോ… എങ്കില്‍ ആരത്.? രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെത്തപ്പെട്ട ഷാഹിനത്തായുടെ ബാപ്പ വേദഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളുമൊക്കെ ആവര്‍ത്തിച്ചു മടുത്ത തടവുകാര്‍ക്ക് കഥകള്‍ പറഞ്ഞു കൊടുത്തു. അതില്‍ ഒരു പ്രണയകഥയുമുണ്ടായിരുന്നു. പിന്നീടദ്ദേഹം ജയിലില്‍ നിന്നു പുറത്തുവന്നത് ആ കഥയുടെ കയ്യെഴുത്തു പ്രതിയുമായിട്ടായിരുന്നു. ആ കയ്യെഴുത്തുപ്രതി ‘പ്രതി’യാക്കിയതിന്റെ ചരിത്രം കൂടിയാണ് ആ ബാപ്പയുടെ […]










