Section

malabari-logo-mobile

നവജീവന്‍ കവിത അവാര്‍ഡ് സൂര്യജക്ക് സമ്മാനിച്ചു

HIGHLIGHTS : പരപ്പനങ്ങാടി:നവജീവന്‍ വായനശാല യുവകവികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പ്രഥമ നവജീവന്‍ കവിത അവാര്‍ഡ് കവിയും സാംസ്‌ക്കാരിക പ്രവര്‍ത്തകന...

പരപ്പനങ്ങാടി:നവജീവന്‍ വായനശാല യുവകവികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പ്രഥമ നവജീവന്‍ കവിത അവാര്‍ഡ് കവിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ എം.സൂര്യജക്ക് നല്‍കി.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ മലയാള – കേരള പഠന വിഭാഗത്തില്‍ ഗവേഷകയായിട്ടുള്ള സൂര്യജയുടെ ‘ഇലയൊരുക്കം’ എന്ന കവിതയാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്.നവജീവന്‍ ശില്പവും 5000 രൂപയുമാണ് പുരസ്‌ക്കാരം.

എം.എം.സചീന്ദ്രന്‍, സി.പി.വത്സന്‍, ശ്രീജിത്ത് അരിയല്ലൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് വിധി നിര്‍ണ്ണയിച്ചത്. പുരസ്‌ക്കാര ദാന ചടങ്ങില്‍ തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് റഷീദ് പരപ്പനങ്ങാടി ആശംസകളര്‍പ്പിച്ചു.

sameeksha-malabarinews

ശ്രീജിത്ത് അരിയല്ലൂര്‍ മത്സര കവിതകളെക്കുറിച്ച് വിലയിരുത്തി.മറുമൊഴിയില്‍ എം.സൂര്യജ സംസാരിച്ചു.വായനശാലാ പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ചു. സിക്രട്ടറി സഞ്ജന സ്വാഗതവും എം.പ്രഭാകരന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വായനശാല പ്രസിദ്ധീകരിച്ച വിനോദ് കുമാര്‍ തള്ളശ്ശേരിയുടെ സ്പന്ദിക്കുന്ന കരിയിലകള്‍ എന്ന പുസ്തകം സൂര്യജക്ക് കൈമാറി. തുടര്‍ന്ന് കവിതാലാപനവും നടന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!