Section

malabari-logo-mobile

പിഎസ്‌സി പരീക്ഷ; ഹാളില്‍ വാച്ച് നിരോധിക്കണം,സിസിടിവി വെക്കണം;ക്രൈംബ്രാഞ്ച് ശുപാര്‍ശ

HIGHLIGHTS : തിരുവനന്തപുരം: പിഎസ്‌സി പരിക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ശുപാര്‍ശകള്‍ മുന്നോട്ട് വെച്ച് ക്രൈംബ്രാഞ്ച്. എഡിജിപി ടോമിന്‍ തച്ചങ്കരിയാണ് ശുപാര്‍ശകള്‍...

തിരുവനന്തപുരം: പിഎസ്‌സി പരിക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ശുപാര്‍ശകള്‍ മുന്നോട്ട് വെച്ച് ക്രൈംബ്രാഞ്ച്. എഡിജിപി ടോമിന്‍ തച്ചങ്കരിയാണ് ശുപാര്‍ശകള്‍ നല്‍കിയത്. പരീകഷാ ഹാളില്‍ വാച്ച് നിരോധിക്കണം. സമയം അറിയാന്‍ ഹാളിനുള്ളില്‍ ക്ലോക്കുകള്‍ സ്ഥാപിക്കണം. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കരുത്. ഇവ കടത്താതിരിക്കാന്‍ ശാരീരിക പരിശോധന നടത്തണം. ആള്‍മാറാട്ടവും കോപ്പിയടിയും തടയാന്‍ സിസിടിവി സ്ഥാപിക്കണം. പരീക്ഷ പേപ്പര്‍ മടക്കിക്കൊടുക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കും സീല്‍ ചെയ്ത് മടക്കി നല്‍കണം. ഓണ്‍ലൈന്‍ പരീക്ഷകള്‍ നടക്കുന്ന സമയത്ത് പോര്‍ട്ടബിള്‍ വൈ ഫൈ ആവശ്യമാണ്. എന്നീ ശുപാര്‍ഷകളാണ് ക്രൈംബ്രാഞ്ച് മുന്നോട്ട് വെച്ചിരിക്കുന്നത്.

അതെസമയം പി എസ് സി ആംഡ് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ മൂന്നുപേര്‍ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളായിരുന്ന ശിവരഞ്ജിത്തും നസീമും പ്രണവും മല്ലാതെ മാറ്റാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കിരിയുടെ റിപ്പോര്‍ട്ട്.

sameeksha-malabarinews

ഈ സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നും പിഎസ്‌സിക്ക് ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പേര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!