നിയമം തെറ്റിക്കാതെ ഡ്രൈവ് ചെയ്താല്‍ കാറും പണവും സമ്മാനം

റിയാദ്: ഗതാഗത നിയമങ്ങള്‍ തെറ്റികാതെ വാഹനമോടിക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളുമായി സൗദി അറേബ്യ. ട്രാഫിക് ഡയറക്ടറേറ്റാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്.

നല്ലപോലെ ഡ്രൈവ് ചെയ്യുന്നവര്‍ക്ക് കാറും പണവും സമ്മാനം നല്‍കാനാണ് അധികൃതരുടെ തീരുമാനം. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ഗതാഗത ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെയൊരു പദ്ധതി ഒരുക്കുന്നത്.

ഡ്രൈവ് ചെയ്യുന്നവരെ ഉദ്യോഗസ്ഥര്‍ പിന്‍തുടരും. നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതുപോലെ തന്നെയായിരിക്കും നിയമങ്ങള്‍ തെറ്റിക്കാത്തവരെ കണ്ടെത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. നന്നായി വാഹനമോടിക്കുന്നവര്‍ക്ക് സ്‌പോട്ടില്‍ വെച്ചുതന്നെ 500 റിയാല്‍ സമ്മാനം നല്‍കും. മാത്രവുമല്ല നറുക്കെടുപ്പിലൂടെ 10 പേര്‍ക്ക് കാറുകളും സമ്മാനമായി ലഭിക്കും.

ട്രാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസാമിയാണ് ഇക്കാര്യം അറിയിച്ചത്.

Related Articles