Section

malabari-logo-mobile

കെ വി റാബിയയുടെ ‘സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട്’ പുസ്തകം പ്രകാശനം ചെയ്തു

HIGHLIGHTS : മലപ്പുറം: അക്ഷര കൂട്ടുകളുടെ സമാഹരമല്ല, മറിച്ച് യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍കാഴ്ചയാണ് കെ.വി. റാബിയയുടെ പുസ്തകമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്...

മലപ്പുറം: അക്ഷര കൂട്ടുകളുടെ സമാഹരമല്ല, മറിച്ച് യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍കാഴ്ചയാണ് കെ.വി. റാബിയയുടെ പുസ്തകമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു. സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെ അന്താരാഷ്ട്ര പ്രശസ്തയായ കെ.വി റാബിയയുടെ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും സാംസ്‌കാരിക സദസ്സും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ഉബൈദുള്ള എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സാക്ഷരതാ മിഷന്റെയും സഹകരണത്തോടെ റാബിയ കെയര്‍ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്തകം കോഴിക്കോട് സര്‍വ്വകലാശാല ഉള്‍പ്പെടെ മലയാളം ബിരുദാനന്തര ബിരുദ പാഠ്യവിഷയമാക്കിയിട്ടുണ്ട്.

sameeksha-malabarinews

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സദസ്സില്‍ എ.ഡി.എം എന്‍.എം മെഹറലി, കെ.വി.റാബിയ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കൃഷ്ണ മൂര്‍ത്തി, മലപ്പുറം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്ക്, ജില്ലാ ആശുപത്രി പി.എം ആര്‍ വിഭാഗം മേധാവി ഡോ.പി ജാവേദ് അനീസ്, റാബിയ കെയര്‍ ഫൗണ്ടേഷന്‍ കണ്‍വീനര്‍ മുജീബ് താനാളൂര്‍, സംവിധായകന്‍ സുരേഷ് ഇരിങ്ങല്ലൂര്‍., കവി മുരളീധരന്‍ കൊള്ളത്ത്, വിവര്‍ത്തകനായ പി.എ നൗഷാദ്, അഞ്ജലി മോഹന്‍ദാസ്, എം ടി.ലിജിഷ, സില്‍സില കുഞ്ഞുമുഹമ്മദ്, തല്‍ഹത്ത് പാച്ചി, ഹംസ കാക്കടവത്ത്, സീന ഷാനവാസ് എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!