വി പി സാനു വിവാഹിതനാകുന്നു

മലപ്പുറം: എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വി പി സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിദ്യാര്‍ത്ഥി ഗാഥ എം ദാസാണ് വധു. സാനു തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവാഹ കാര്യം അറിയിച്ചത്.

മലപ്പുറം വളാഞ്ചേരി സാഗര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹ സത്ക്കാരം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി സാനു മത്സരിച്ചിരുന്നു.

Related Articles