വ്യാപാരി വ്യവസായി സമിതി പരപ്പനങ്ങാടി യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പരപ്പനങ്ങാടി : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം സമിതി സംസ്ഥാന പ്രസിഡണ്ട് വി കെ സി മമ്മത് കോയ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ പി എ കോയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം എച്ച് കോയ അദ്ധ്യക്ഷനായി.

സമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ നിന്നും സമിതിയിലേക്ക് വന്ന അഷ്‌റഫ് ഷിഫ, ജന്നാത്ത് അഷ്‌റഫ്. മുജീബ് എം എന്‍, റഹിം ഹമാര, സൈതലവി, എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി അഷ്‌റഫ് ഷിഫ (പ്രസിഡണ്ട്) ഏ വി രഘുനാഥ് (സെക്രട്ടറി) യു വി ലാലു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles