Section

malabari-logo-mobile

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു

HIGHLIGHTS : ചെന്നൈ: മുന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ ടി എന്‍ ശേഷന്‍(87) അന്തരിച്ചു. ചെന്നൈ ആള്‍വാര്‍പേട്ട് സെന്റ് മേരീസ് റോഡിലുള്ള വീട്ടില്‍ വെച്ച് ഞായറാഴ്ചയാണ് അന...

ചെന്നൈ: മുന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ ടി എന്‍ ശേഷന്‍(87) അന്തരിച്ചു. ചെന്നൈ ആള്‍വാര്‍പേട്ട് സെന്റ് മേരീസ് റോഡിലുള്ള വീട്ടില്‍ വെച്ച് ഞായറാഴ്ചയാണ് അന്ത്യം സംഭവിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി അദേഹം ചികിത്സയിലായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ബസന്ത് നഗര്‍ ബീച്ചില്‍.

തിരുനെല്ലായി നാരായണന്‍ അയ്യര്‍ ശേന്‍ എന്ന ടി എന്‍ ശേഷന്‍ 1936 ല്‍ പാലക്കാട് ജില്ലയിലെ തിരുനെല്ലായിലാണ് ജനിച്ചത്. 1955 ബാച്ചിലെ തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഓഫീസര്‍. 1989 ല്‍ കാബിനറ്റ് സെക്രട്ടറിയായി. ആസൂത്രണ കമീഷന്‍ അംഗമായിരുന്നു. മാഗ്‌സസെ പുരസ്‌ക്കാരത്തിന് അര്‍ഹനായിട്ടുണ്ട്. 1990 ഡിസംബര്‍ 12 ന് ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. 1996 ഡിസംബര്‍ 11 വരെ അദേഹം പദവി തുടര്‍ന്നു. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെ നിരവധി തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങള്‍് അദേഹം കൊണ്ടുവന്നതാണ്.

sameeksha-malabarinews

ചെന്നൈയിലെ താമ്പ്രത്തുള്ള വൃദ്ധസദനത്തിലാണ് ടി എന്‍ ശേഷനും ഭാര്യയും താമസിച്ചിരുന്നത്. 2018 ല്‍ അദേഹത്തിന്റെ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ആള്‍വാര്‍പേട്ടിലെ വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!