Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ നിയന്ത്രണംവിട്ട കാര്‍ ബസ്സിലും ബൈക്കിലും കാറിലും ഇടിച്ചു;2 പേര്‍ക്ക് പരിക്ക്

HIGHLIGHTS : തിരൂരങ്ങാടി: ദേശീയപാത കക്കാട് കരുമ്പിലില്‍ നിയന്ത്രണംവിട്ട കാര്‍ ബസ്സിനും ബൈക്കിനും ഇടിച്ചതിന് ശേഷം മറ്റൊരുകാറിലിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേ...

തിരൂരങ്ങാടി: ദേശീയപാത കക്കാട് കരുമ്പിലില്‍ നിയന്ത്രണംവിട്ട കാര്‍ ബസ്സിനും ബൈക്കിനും ഇടിച്ചതിന് ശേഷം മറ്റൊരുകാറിലിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ കരിമ്പില്‍ കാളങ്ങാട്ട് സുരേഷ് (38),കാറിലുണ്ടായിരുന്ന ചെമ്മലശ്ശേരി പുള്ളാട്ട് അബ്ദുറഹീംന്റ ഭാര്യ ഖദീജ (50 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

നിയന്ത്രണം വിട്ട കാറ് റോഡിലുണ്ടായിരുന്ന ബൈക്കിലും ബസ്സിലും ഇടിച്ച ശേഷം റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!