സി വി ആനന്ദ ബോസിന് ഇന്‍ഡോ-അമേരിക്കന്‍ സാഹിത്യ അവാര്‍ഡ്

ന്യൂ ഡല്‍ഹി : സാഹിത്യ കാരനും സീനിയര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥാനുമായ ഡോ സി വി ആനന്ദ ബോസിന് ഇന്ത്യ ഇന്റര്‍ നാഷണല്‍ സാഹിത്യ പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശംസാ പത്രവുമാണ് അവാര്‍ഡ്.

യു. എസ് ആസ്ഥാനമായുള്ള ഇന്‍ഡോ അമേരിക്കന്‍ ലിറ്റററി ഫോറം (ഡിലരവര്‍ )ഏര്‍പെടുത്തിയതാണ് അവാര്‍ഡ്. പ്രതിപാദനത്തിലെ ലാളിത്യവും സ്വകീയതയും സാധാരണക്കാരന് പ്രിയ തരമായ രചനാ ശൈലിയും ആണ് ബോസ് കൃതികളില്‍ കാണുന്നതെന്ന് ജൂറി ചെയര്‍മാന്‍ വില്ലിയം നയലോര്‍ അഭിപ്രായപ്പെട്ടു.

ആനന്ദ ബോസിന്റെ സയലന്‍സ് സൗണ്ട്‌സ് ഗുഡ് എന്ന കൃതി ജൂറി യുടെ പ്രത്ത്യേകമായ പരാമര്‍ശം നേടി.

Related Articles