സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

പരപ്പനങ്ങാടി : സിന്‍സിയര്‍ അക്കാദമി സ്വീറ്റ് മീലാദിനോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഹൃദയം, കണ്ണ്, ത്വക്ക്, ഇ. എന്‍. ടി, പല്ല്, എല്ല്, കുട്ടികളുടെ വിഭാഗം, ഫാമിലി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലായാണ് ക്യാമ്പ് നടന്നത്. ആയിരത്തോളം ആളുകള്‍ക്ക് പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടന്നു .

ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ സൈദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ചൊവ്വാഴ്ച വിദ്യാര്‍ത്ഥികളുടെ കലാ മത്സര പരിപാടികളും ബുധനാഴ്ച വൈകീട്ട് പ്രമുഖ ഗായകര്‍ അണിനിരക്കുന്ന സ്വീറ്റ് നൈറ്റ്, വ്യാഴം ഉച്ചക്ക് കൃഷി പരിശീലനവും സൗജന്യ വിത്ത് വിതരണവും നടക്കും.

വെള്ളിയാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന സ്‌നേഹ റാലിനിരവധിയാളുകള്‍ പങ്കെടുക്കും. റബീഹുല്‍അവ്വല്‍ 12ന് പുലര്‍ച്ചെ 3മണിക്ക് നടക്കുന്ന മൗലിദ്, പ്രാര്‍ത്ഥന സദസ്സോടെ പരിപാടി കള്‍ക്ക് സമാപനമാകും.

Share news
error: Content is protected !!
Scroll to Top