Section

malabari-logo-mobile

കുണ്ടൂര്‍ ഉറൂസിന് പരിസമാപ്തി; ആയിരങ്ങള്‍ സംഗമിച്ച ഹുബ്ബുറസൂല്‍ സമ്മേളനം.

HIGHLIGHTS : തിരൂരങ്ങാടി: നാലുദിനരാത്രങ്ങളായി തുടര്‍ന്നുവന്ന കുണ്ടൂര്‍ ഉറൂസിന് ആയിരങ്ങള്‍ സംഗമിച്ച ഹുബ്ബുറസൂല്‍ സമ്മേളനത്തോടെ സമാപനം. നാടിന്റെ വിവിധ ഭാഗങ്ങളില്‍...

തിരൂരങ്ങാടി: നാലുദിനരാത്രങ്ങളായി തുടര്‍ന്നുവന്ന കുണ്ടൂര്‍ ഉറൂസിന് ആയിരങ്ങള്‍ സംഗമിച്ച ഹുബ്ബുറസൂല്‍ സമ്മേളനത്തോടെ സമാപനം. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒഴുകി എത്തിയ വിശ്വാസികളാല്‍ ഗൗസിയ്യ കാമ്പസും പരിസരവും നിറഞ്ഞു.
ഹുബ്ബുറസൂല്‍ – സമാപന സമ്മേളനം പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തി.പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ സഖാഫി, എന്‍ വി അബ്ദുറസാഖ് സഖാഫി, എ പി മുഹമ്മദ് അശ്ഹര്‍, എന്‍ പി ബാവ ഹാജിപ്രസംഗിച്ചു സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, എളങ്കൂര്‍ സയ്യിദ് മുത്തുകോയ തങ്ങള്‍, സയ്യിദ് സൈനുല്‍ആബിദ്മൂച്ചിക്കല്‍,പൊന്‍മള മുഹ് യിദ്ദീന്‍ കുട്ടി ബാഖവി, വയനാട്ഹസന്‍സ്ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പി കെ എം സഖാഫി ഇരിങ്ങല്ലര്‍, എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി,
വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, എം എന്‍ സിദ്ദീവ് ഹാജി, ബശീര്‍ പറവന്നൂര്‍,ലത്വീഫ് ഹാജി കുണ്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാലത്ത് നടന്ന മുതഅല്ലിം മീറ്റ് സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്തു.അബ്ദുല്ല അഹ്‌സനി ചെങ്ങാനി അധ്യക്ഷത വഹിച്ചു. അബ്ദുന്നാസിര്‍ അഹ്‌സനി ഒളവട്ടൂര്‍ വിഷയമവതരിപ്പിച്ചു സയ്യിദ് സീതിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി ഡോ: അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം, അശ്‌റഫ് സഖാഫി വെണ്ണക്കോട്, ശംസുദ്ദീന്‍ മുസ്ലിയാര്‍ തെയ്യാല, കരീം അബ്ദുല്ല സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

ഔലിയാഇന്റെ സൗഹൃദ ലോകം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഡ്വ: പി ജി മാത്യു ഉദ്ഘാടനം ചെയ്തു. അലിബാഖവി ആറ്റുപുറം അധ്യക്ഷത വഹിച്ചു. എംഅബൂബക്കര്‍ പടിക്കല്‍, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ഡോ: ഫൈസല്‍ അഹ്‌സനി രണ്ടത്താണി വിഷയമവതരിപ്പിച്ചു. ഖസീദത്തുല്‍ ഖാദിരിയ്യയും നടന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!