തിരൂരങ്ങാടിയില്‍ വീണ്ടും വാഹനാപകടം; നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ചു;2 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: കോഴിക്കോട് തൃശൂര്‍ ദേശീയപാതയില്‍ കാച്ചടിയില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട റ്റാറ്റാ എയ്‌സ് സിപ്പ്(വെള്ളിമൂങ്ങ) വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം എതിരെയുള്ള മരത്തില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകീട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.

ഉച്ചയ്ക്ക് കാച്ചടി ദേശീയപാതയില്‍ ടിപ്പര്‍ ലോറി വാനിലിടിച്ച് അപകടം സംഭവിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തിരൂരങ്ങാടിയില്‍ ദേശീയപാതയില്‍ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ചു

Share news
error: Content is protected !!
Scroll to Top