കെ.പി കായലാട് സാഹിത്യ പുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന്

നാലാമത് കെ.പി കായലാട് സംസ്ഥാനതല കവിതാ പുരസ്‌കാരം യുവകവി ശ്രീജിത്ത് അരിയല്ലൂരിന് ലഭിച്ചു.’എനിക്ക് വസന്തത്തേക്കാള്‍ ഇഷ്ടം വേനലിനെയാണ്’,’വെള്ളം തുറന്നു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാലാമത് കെ.പി കായലാട് സംസ്ഥാനതല കവിതാ പുരസ്‌കാരം യുവകവി ശ്രീജിത്ത് അരിയല്ലൂരിന് ലഭിച്ചു.’എനിക്ക് വസന്തത്തേക്കാള്‍ ഇഷ്ടം വേനലിനെയാണ്’,’വെള്ളം തുറന്നു വിടുമ്പോള്‍’,’ഉമ്മറത്തു കിടക്കുമ്പോള്‍’ എന്നീ മൂന്നു കവിതകള്‍ ആണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ദേശാഭിമാനി വാരികാ പത്രാധിപര്‍ സി.പി അബൂബക്കര്‍,സുരേഷ് മേപ്പയൂര്‍,എം.പി അനസ് തുടങ്ങിയവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണ്ണയിച്ചത്.

മലപ്പുറം ജില്ലയിലെ അരിയല്ലൂര്‍ സ്വദേശിയായ ശ്രീജിത്ത് കവി,പ്രഭാഷകന്‍,ചിത്രകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.പുസ്തക പ്രസാധന സംരംഭമായ ഫ്രീഡം ബുക്‌സില്‍ ജോലി ചെയ്യുന്നു.

‘സെക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി’,’സെക്കന്‍ഡ് ഷോ’,’മാസാമാറിച്ചെടിയുടെ ഇലകള്‍’,സമദ് ഏലപ്പ ഇ0ഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്ത ‘വണ്‍ ഹണ്‍ഡ്രഡ് പോയംസ് ഓഫ് ശ്രീജിത്ത് അരിയല്ലൂര്‍’,’എര്‍ളാടന്‍’ എന്നീ കവിതാ സമാഹാരങ്ങള്‍ മുന്‍പ് പ്രസിദ്ധീകരിട്ടുണ്ട്.

പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്‌കാരം ജനുവരി 7 ന് ചൊവ്വ വൈക്കീട്ട് 5 മണിക്ക് മേപ്പയൂര്‍ ടൗണില്‍ നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ വെച്ച് ഏറ്റു വാങ്ങും. കെ.പി കായലാട് സ്മാരക ട്രസ്റ്റും പുകസ കോഴിക്കോട് ജില്ലാ കമ്മറ്റിയുമാണ് സംഘാടകര്‍.

മുന്‍പ് ആശാന്‍ യുവകവി പുരസ്‌കാരവും പി.ടി ലാസര്‍ യുവകവി പുരസ്‌കാരവും ശ്രീജിത്തിന് ലഭിച്ചിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •