വസ്ത്രലോകത്തെ പുത്തന്‍ ട്രെന്റുമായി പ്രോജക്ട് എക്‌സ്‌പോ 2020

തിരൂരങ്ങാടി: വസ്ത്രലോകത്തെ പുത്തന്‍ ട്രെന്റുമായി പ്രോജക്ട് എക്‌സ്‌പോ 2020 ഏറെ ശ്രദ്ധേയമായി. ചേളാരിയിലെ തിരൂരങ്ങാടി അവുക്കാദര്‍കുട്ടി നഹ സാഹിബ് മെമ്മോറിയല്‍ ഗവ. പോളിടെക്‌നിക് സില്‍വര്‍ജൂബിലിയുടെ ഭാഗമായാണ് ഫാഷന്‍ ഷോ നടന്നത്. വേങ്ങര, മങ്കട, കൊണ്ടോട്ടി, പൊന്നാനി എന്നിവടങ്ങളിലെ ഗവ. ഫാഷന്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെവിദ്യാര്‍ത്ഥികള്‍ സ്വയം രൂപ കല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് വേദിയിലെത്തിയത്.

രണ്ടുദിവസമായി നടന്നു വരുന്ന ടെക്‌നിക്കല്‍ ഫെസ്റ്റ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ പി ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജെ എസ് സുരേഷ്‌കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്, കെടി അബ്ദുല്‍ ഖാദര്‍, കെ.ജമാല്‍ കുട്ടി, ടി പി ഷെബീറ, മുഹമ്മദ് നിസാം എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top