Section

malabari-logo-mobile

മുഖംമൂടിയണിഞ്ഞ ഭീരുക്കള്‍ ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഉറങ്ങില്ല ജെഎന്‍യു വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിനെതിരെ ടൊവിനോ

HIGHLIGHTS : രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍,മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്‌ക്രിയരായി ഇരിക്കുന്ന...

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍,മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്‌ക്രിയരായി ഇരിക്കുന്നെങ്കില്‍ , നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് നടന്‍ ടോവിനോ തോമസ് തന്റെ ഫേസ് ബുക്ക് പേജിലാണ് ടോവിനോ ജെഎന്‍ യുവില്‍ വിദ്യാര്‍ത്ഥികളെ പുറത്തുനിന്നെത്തിയ എബിവിപി സംഘം ആക്രമിച്ച സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചത്.
‘നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ,ഇവിടെ എല്ലാം സാധാരണമാണു എന്നു നിങ്ങളില്‍ ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണത്.മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല !’

എന്നാണ് അദ്ദേഹം തന്റെ വാളില്‍ കുറിച്ചിരിക്കുന്നത്. ഇന്നലെ നിവിന്‍പോളിയും ജെഎന്‍യുവിലെ ഗുണ്ടാആക്രമണത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് പോസ്റ്റിട്ടിരുന്നു. പ്രിഥ്വിരാജും മഞ്ജുവാര്യരും വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിനെതിരെ രംഗത്തെത്തിയിരുന്നു.
ഈ ആക്രമണത്തിനെതിരെ ബോളിവുഡ് വളരെ രൂക്ഷമായാണ് പ്രതികരിച്ചത്.
ടൊവിനോ തോമസിന്റെ
കുറിപ്പിന്റെ പൂര്‍ണ്ണരൂപം

sameeksha-malabarinews

When the students of a premier university get attacked by cowards without faces and the system fails to stand firm against this , something is seriously and gravely wrong in this country ! Whatever be your political affiliation, if you are still believing that everything is normal here, you are terribly mistaken !
Unless and until those cowards are caught and punished for what they did to our students , this nation is not going to sleep ! Jai Hind !

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍,മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്ക്രിയരായി ഇരിക്കുന്നെങ്കില്‍ , നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്.നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ,ഇവിടെ എല്ലാം സാധാരണമാണു എന്നു നിങ്ങളില്‍ ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണത്.മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല !

ജയ് ഹിന്ദ്.

In the end , we will remember not the words of our enemies , but the silence of our friends – Martin Luther King ,Jr

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!