Section

malabari-logo-mobile

ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷാ ഘോഷ് അടക്കം 19 പേര്‍ക്കെതിരെ കേസ്

HIGHLIGHTS : ദില്ലി ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷാ ഘോഷ് അടക്കം 19 പേര്‍ക്കെതിരെ ദില്ലി പോലീസ് കേസെടുത്തു. ജനുവരി നാലിന് കാമ്പസിലെ സെര്‍വര്‍ റൂമില്‍ നാശനഷ്ടം വ...

ദില്ലി ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷാ ഘോഷ് അടക്കം 19 പേര്‍ക്കെതിരെ ദില്ലി പോലീസ് കേസെടുത്തു. ജനുവരി നാലിന് കാമ്പസിലെ സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും ദില്ലി പോലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നു. യുണിവേഴ്‌സിറ്റിയുടെ പരാതിയിലാണ് പോലീസ് നടപടി.

ക്യാമ്പസിനകത്ത് കയറി എബിവിപി സംഘം നടത്തിയ ആക്രമണത്തില്‍ ഐഷാ ഘോഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു മുഖംമൂടി ധരിച്ചെത്തിയ സംഘം പോലീസ് നോക്കിനില്‍ക്കെ ആയുധങ്ങളുപയോഗിച്ചാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. രാജ്യമാകെ വന്‍ പ്രതിഷേധമാണ് ഈ മുഖംമൂടി ആക്രമണത്തിനെതിരെ ഉയര്‍ന്നത് എന്നാല്‍ ഈ കേസില്‍ ഇതുവരെ ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

sameeksha-malabarinews

മുഖംമൂടി ആക്രമണവുമായി ബന്ധപ്പട്ട് മാനവ വിഭവ ശേഷി വകുപ്പിന്റെ അന്വേഷണത്തോട് സഹകരിക്കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറാകുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!