Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ ഫുട്‌ബോള്‍ കളിക്കിടെ സംഘര്‍ഷം: മൂന്ന് പേര്‍ക്ക് പരുക്ക്

HIGHLIGHTS : തിരൂരങ്ങാടി : ചെമ്മാട് കരിപ്പറമ്പ് പാടത്തെ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരപ്പനങ്ങാടി പുത്തന...

തിരൂരങ്ങാടി : ചെമ്മാട് കരിപ്പറമ്പ് പാടത്തെ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ പോക്കുവിന്റെപുരക്കല്‍ അബ്ദുറസാഖിന്റെ മകന്‍ ബദറുദ്ധീന്‍ (17 ), കൊട്ടക്കമ്മുവിന്റെപുരക്കല്‍ സെയ്തുമുഹമ്മദ് മകന്‍ അസ്ഹറുദ്ധീന്‍ (17), പോക്കുവിന്റെപുരക്കല്‍ സലീമിന്റെ മകന്‍ ഷഹനാസ് (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

കരിപ്പറമ്പ് ഫോറന്‍സിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. എഫ് സി യുനൈറ്റഡ് ചെറുമുക്കും മാന്‍സിറ്റി പുത്തന്‍കടപ്പുറവും തമ്മിലാണ് ഞായറാഴ്ച വൈകീട്ട് മത്സരം നടന്നത്. ഒരു ഗോളുമായി ബന്ധപ്പെട്ട് മാന്‍സിറ്റി ടീമംഗങ്ങള്‍ റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തതാണ് സംഘര്‍ഷം ഉടലെടുക്കാന്‍ കാരണം

sameeksha-malabarinews

റഫറിയും സംഘാടകരും മറ്റും ചേര്‍ന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും പരുക്കേറ്റ മാന്‍സിറ്റി ടീം അംഗങ്ങള്‍ പറയുന്നു. പരിക്കേറ്റവരെ കളിക്കാരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മൂന്ന് പേര്‍ക്ക് നെഞ്ചുവേദനയും തലകറക്കവും അനുഭവപ്പെട്ടതോടെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

റഫറിയും സംഘാടകരും ചേര്‍ന്ന് തങ്ങളെ മര്‍ദ്ധിക്കുകയായിരുന്നെന്ന് കളിക്കാര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!