എം.ആര്‍.സി അരിയല്ലൂരിന്റെ ‘അക്ഷരപ്പാട്ടുകള്‍’ കവിതാ സമാഹാരം

എം.ആര്‍.സി അരിയല്ലൂര്‍ (മേനാത്ത് രാമചന്ദ്രന്‍ മാസ്റ്റര്‍)തന്റെ ആദ്യ കവിതാ സമാഹാരമായ ‘അക്ഷരപ്പാട്ടു’കളുമായി സാഹിത്യ

Share news
 • 18
 •  
 •  
 •  
 •  
 •  
 • 18
 •  
 •  
 •  
 •  
 •  

എം.ആര്‍.സി അരിയല്ലൂര്‍ (മേനാത്ത് രാമചന്ദ്രന്‍ മാസ്റ്റര്‍)തന്റെ ആദ്യ കവിതാ സമാഹാരമായ ‘അക്ഷരപ്പാട്ടു’കളുമായി സാഹിത്യ ലോകത്തേക്ക് കടന്നു വരുന്നു.

കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി കഥയും കവിതയുമെഴുതുന്ന
എം.ആര്‍.സി യുടെ ആദ്യ കവിതാ സമാഹാരമായ ‘അക്ഷരപ്പാട്ടുകള്‍’ യുവകവിയും പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂര്‍ പ്രശസ്ത ഫോട്ടോ ഗ്രാഫര്‍
വിജേഷ് വള്ളിക്കുന്നിന് നല്‍കി പ്രകാശനം ചെയ്യും.

ഒക്ടോബര്‍ 12 ന് ശനിയാഴ്ച വൈകീട്ട് 3 മണിക്കാണ് പുസ്തക പ്രകാശനം.
അരിയല്ലൂര്‍ മാധവാനന്ദ വിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍(mvhss)വെച്ച് നടക്കുന്ന പരിപാടിയില്‍ വെച്ച് വായനക്കാര്‍ക്ക് പുസ്തകം വാങ്ങാവുന്നതാണ്.
ഗ്രീന്‍ ബുക്‌സ് തൃശൂര്‍ ആണ് പ്രസാധകര്‍ 115 രൂപയാണ് പുസ്തകത്തിന്റെ വില.

കുഞ്ഞുങ്ങള്‍ക്ക് നിഷ്പ്രയാസം അക്ഷരങ്ങള്‍ പഠിക്കാന്‍ പാകത്തിലാണ് രചനകള്‍ നിര്‍വഹിച്ചിരിക്കുന്നത്. സ്വര,വ്യഞ്ജന,കൂട്ടക്ഷരങ്ങള്‍ പ്രത്യേകം അണിനിരത്തി എഴുതിയിട്ടുള്ള കവിതകള്‍ ഭാഷക്കും സാഹിത്യത്തിനുമൊപ്പം നമുക്ക് കൈമോശം വരുന്ന മൂല്യങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നു.

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള പുസ്തകമല്ല, ‘അക്ഷരപ്പാട്ടുകള്‍’;അത് മുതിര്‍ന്നവരും വായിക്കേണ്ടതാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട് കവിതകളുടെ ഉള്ളടക്കം.

പരിപാടിയോടനുബന്ധിച്ചു കൊണ്ട് കാവ്യാലാപനവും കവിയരങ്ങും ഉണ്ടായിരിക്കുന്നതാണ്. സതീഷ് തോട്ടത്തില്‍,ഡോക്ടര്‍ എ.പ്രസാദ്,മാധവന്‍ പാലാട്ട്,കവറൊടി മുഹമ്മദ്,തൃദീപ് ലക്ഷ്മണ്‍,ജലീല്‍ പരപ്പനങ്ങാടി,ത്രേസ്യാമ ടീച്ചര്‍,സോമരാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Share news
 • 18
 •  
 •  
 •  
 •  
 •  
 • 18
 •  
 •  
 •  
 •  
 •