Latest News

സരിതയുടെ ഫോണ്‍വിളിയും പുതുപ്പള്ളിയാത്രയും ഇന്റലിജന്‍സ് അന്വേഷിക്കും

കോട്ടയം: സോളാര്‍ തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയായ സരിതയെ എറണാകുളം കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ പുതുപ്പള്ളിവഴി സഞ്ചരിച്ചതും ദീര്‍ഘ സമയം ഒറ്റയ്ക്ക് മൊബൈല്‍ഫോണില്‍ സംസാരിച്ചതിലുമുള്ള ദുരൂഹത വര്‍ദ്ധിക്കുന്നു. ഇക്കാര്യത്തെ കുറിച്ച് ഇന്റലിജന്‍സ് അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ ഒരു പെട്ടിക്കടയില്‍ ഊണുകഴിക്കാന്‍ കയറിയ സരിതയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധം മത സദാചാര വിരുദ്ധമെന്ന് കോടതി.

ദില്ലി: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം സദാചാര വിരുദ്ധവും മതങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ദില്ലി ഹൈക്കോടതി. വിവാഹ വാഗാദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വാക്കുപാലിക്കാതിരുന്നാല്‍ എല്ലാ സാഹചര്യത്തിലും ബലാത്സംഗംമായി പരിഗണിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വേങ്ങരയില്‍ തിരിതെളിഞ്ഞു

വേങ്ങര: ജില്ലയുടെ കലാവസന്തത്തിന് വേങ്ങരയില്‍ തിരിതെളിഞ്ഞു. വരാനിരിക്കുന്ന ആഘോഷ ദിനങ്ങളുടെ കേളികൊട്ടായി കലോത്സവത്തിന്റെ വരവറിയിക്കുന്ന ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം ആയിരങ്ങള്‍ അണിചേര്‍ന്നു.
മുത്തുക്കുടകളും വര്‍ണ ബലൂണുകളുമായി കൊച്ചു വിദ്യാര്‍ത്ഥികള്‍ പൂമ്പാറ്റകളായി ഘോഷയാത്രയ്ക്ക് ചന്തമേകി.

തെലുങ്കു നടന്‍ ഉദയ് കിരണ്‍ ആത്മഹത്യ ചെയതു

ജനപ്രിയ തെലുങ്ക് നടന്‍ ഉദയ് കിരണ്‍(33) ആത്മഹത്യ ചെയ്തു ഞായറാഴ്ച രാത്രിയ ഇദ്ദേഹം താമസിക്കുന്ന പുഞ്ചഗുട്ടയിലെ ശ്രീനഗര്‍ കോളനിയലെ ഫഌറ്റിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ആംആദമി മന്ത്രി രാഖി ബിര്‍ള ആക്രമിക്കപ്പെട്ടു

ദില്ലി: ദില്ലി വനിത ശിശുക്ഷേമവകുപ്പു മന്ത്രി രാഖി ബിര്‍ള ആക്രമിക്കപ്പെട്ടു.ഞായറാഴ്ച വൈകീട്ട് 6 മണിയോടെ അഞ്ജാതരായ ഒരു സംഘം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വളയുകയും വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു.

തിരൂരില്‍ വന്‍ചാരായവേട്ട : എക്‌സൈസ് സംഘം പിടികൂടിയത് 60 ലിറ്റര് ചാരായം

പുതിയങ്ങാടി നേര്‍ച്ച ലക്ഷ്യമി്ട്ട് വാറ്റിയെതെന്ന് സൂചന
തിരൂര്‍ : വെട്ടത്ത് വില്‍പ്പന നടത്താനായി വാറ്റിയെടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന 60 ലിറ്റര്‍ ചാരായം എക്‌സൈസ് സംഘം പിടികൂടി. ചാരായം സൂക്ഷിച്ചിരുന്ന

ടോള്‍ വിരുദ്ധ സമരപന്തല്‍ പുനര്‍ നിര്‍മ്മിക്കുന്നു

പരപ്പനങ്ങാടി:അവുക്കാദര്‍ക്കുട്ടി നഹ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് നിര്‍മ്മിച്ച സമരസമിതിയുടെ സമരപന്തല്‍ വീണ്ടും സമരസമിത പുനര്‍ നിര്‍മ്മിക്കുന്നു.

മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചു: ഗൗരിയമ്മ

ആലപ്പുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ക്ഷണിച്ചിരുന്നതായി ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. യുഡിഎഫ് വിടാന്‍ ജെഎസ്എസ് അന്തിമ തീരുമാനത്തിലെത്തിയ സാഹചര്യത്തിലാണ് ഗൗരിയമ്മയുടെ ഈ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രിയാവാന്‍ എല്‍ഡിഎഫ് ക്ഷണിച്ചപ്പോള്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ച ശേഷം മറുപടി പറയാമെന്നാണ് പറഞ്ഞതെന്നും.

സമദാനി ബാലഗോഗുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു

മലപ്പുറം: ബാലഗോഗുലം പരിപാടിയില്‍ മുസ്ലീംലീഗ് നേതാവ് അബ്ദുള്‍ സമദ് സമദാനി പങ്കെടുത്തത് വിവാദമാകുന്നു. കോട്ടക്കലില്‍ ബാലഗോഗുലം സംഘടിപ്പിച്ച സ്വാമി വിവേകാനന്ദന്‍ ജയന്തിയാണ് ലീഗ് എംഎല്‍എ ഉദ്ഘാടനം ചെയ്തത്.
വേദിയില്‍ സമദാനിക്ക് പുറമെ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്

error: Content is protected !!
Scroll to Top