ആംആദമി മന്ത്രി രാഖി ബിര്‍ള ആക്രമിക്കപ്പെട്ടു

_Rakhi_Birlaദില്ലി:  ദില്ലി വനിത ശിശുക്ഷേമവകുപ്പു മന്ത്രി രാഖി ബിര്‍ള ആക്രമിക്കപ്പെട്ടു.ഞായറാഴ്ച വൈകീട്ട് 6 മണിയോടെ അഞ്ജാതരായ ഒരു സംഘം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വളയുകയും വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. മന്ത്രിയുടെ മണ്ഡലമായ മംഗള്‍പുരിയിലെ ആര്‍ ബ്ലോക്ക് ഭാഗത്ത് വെച്ചാണ് സംഭവം നടന്നത്.

അരവിന്ദ് കെജിരിവാള്‍ മന്ത്രിസഭയിലെ എറ്റവും ജൂനിയറായ മന്ത്രിയാണ് രാഖി. മന്ത്രിസഭാംഗങ്ങള്‍ക്ക് വിഐപി സുരക്ഷ ആവിശ്യമില്ലെന്ന് എഎപി തീരുമാനമെടുത്തിരുന്നു. അതിനാല്‍ മന്ത്രിക്കൊപ്പം സുരക്ഷ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല.
ഇവര്‍ വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ ഒരു അന്വലത്തില്‍ പ്രാര്‍ത്ഥനക്കെത്തിയ ശേഷം മടങ്ങാനായി ഇവരുടെ വാഗന്‍ ആര്‍ കാറില്‍ മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് അക്രമിസംഘം കല്ലടക്കമുള്ള വസ്തുക്കളുപയോഗിച്ച് കാറിന്റെ ഗ്ലാസുകള്‍ തകര്‍ത്തത്. മന്ത്രിക്ക് പരിക്കേറ്റിട്ടില്ല.

താന്‍ സുരക്ഷിതയാണെന്നും ഈ സംഭവത്തോടെ തനിക്ക് മറ്റു സുരക്ഷക്രമീകരണങ്ങള്‍ ആവിശ്യമില്ലെന്ന് മനസ്സിലായെന്നും രാഖി മാധ്യമങ്ങളോട് പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top