Section

malabari-logo-mobile

തിരൂരില്‍ വന്‍ചാരായവേട്ട : എക്‌സൈസ് സംഘം പിടികൂടിയത് 60 ലിറ്റര് ചാരായം

HIGHLIGHTS : പുതിയങ്ങാടി നേര്‍ച്ച ലക്ഷ്യമി്ട്ട് വാറ്റിയെതെന്ന് സൂചന തിരൂര്‍ : വെട്ടത്ത് വില്‍പ്പന നടത്താനായി വാറ്റിയെടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന 60 ലിറ്റര...

പുതിയങ്ങാടി നേര്‍ച്ച ലക്ഷ്യമി്ട്ട് വാറ്റിയെതെന്ന് സൂചന
vlcsnap-2014-01-05-19h22m17s75തിരൂര്‍ : വെട്ടത്ത് വില്‍പ്പന നടത്താനായി വാറ്റിയെടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന 60 ലിറ്റര്‍ ചാരായം എക്‌സൈസ് സംഘം പിടികൂടി. ചാരായം സൂക്ഷിച്ചിരുന്ന വെട്ടം വേവണ്ണ സ്വദേശി അമലത്ത് മണിയെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് തീരൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയോടനുബന്ധിച്ച് വില്‍പ്പനനടത്താനായി വാറ്റിയെടുത്തതാണ് ഈ ചാരായമെന്ന് പ്രതി എക്‌സൈസ് സംഘത്തോട് പറഞ്ഞു.
നേരത്തെ ഇയാള്‍ വീടിനകത്ത് ഭൂഗര്‍ഭ അറ ഉണ്ടാക്കി വാറ്റ് കേന്ദ്രമുണ്ടാക്കിയത് എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു. ഈ കേസില്‍ ജ്യാമത്തിലിറങ്ങിയ മണികണ്ഠന്‍ വീണ്ടും വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം റെയ്ഡ് നടത്തിയത്

sameeksha-malabarinews

റെയ്ഡിന് തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജുനൈദ് നേതൃത്വം നല്‍കി. പ്രിവന്റീവ് ഓഫീസര്‍ എകെ രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സൂരജ് , യൂസഫലി, ബാബുരാജ്, സാഗേഷ്, മനോജ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!