സമദാനി ബാലഗോഗുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു

unnamed (2)മലപ്പുറം: ബാലഗോഗുലം പരിപാടിയില്‍ മുസ്ലീംലീഗ് നേതാവ് അബ്ദുള്‍ സമദ് സമദാനി പങ്കെടുത്തത് വിവാദമാകുന്നു. കോട്ടക്കലില്‍ ബാലഗോഗുലം സംഘടിപ്പിച്ച സ്വാമി വിവേകാനന്ദന്‍ ജയന്തിയാണ് ലീഗ് എംഎല്‍എ ഉദ്ഘാടനം ചെയ്തത്.

വേദിയില്‍ സമദാനിക്ക് പുറമെ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതെസമയം സംഘപരിവാറിന്റെ പരിപാടിയെന്ന നിലയിലല്ല പരിപാടിയില്‍ പങ്കെടുത്തതെന്നും സാംസ്‌ക്കാരി പരിപാടിയായതിനാലാണ് അതില്‍ പങ്കെടുത്തതെന്നും സമദാനി പറഞ്ഞു. കൂടാതെ വിവേകാനന്ദന്‍ രാജ്യത്തിന്റെ പൊതുസ്വത്താണെന്നും സമദാനി. പരിപാടിയില്‍ താന്‍ സംസാരിച്ചത് വിവേകാനന്ദന്റെ ദര്‍ശനങ്ങളെ കുറിച്ചാണെന്നും അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ അനുമതി വേണ്ടെന്നും സമദാനി വ്യക്തമാക്കി.

ബാലഗോഗുലം പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മലപ്പുറത്തെ മുഴുവന്‍ ലീഗ് എംഎല്‍എമാരെയും ലീഗ് നേതൃത്വം വിലക്കിയിരുന്നുവെന്നും എന്നാല്‍ ഈ വിലക്ക് മറികടന്നാണ് സമദാനി പരിപാടിയില്‍ പങ്കെടുത്തതെന്നുമാണ് സൂചന

Share news
error: Content is protected !!
Scroll to Top