Section

malabari-logo-mobile

മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചു: ഗൗരിയമ്മ

HIGHLIGHTS : ആലപ്പുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ക്ഷണിച്ചിരുന്നതായി ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. യുഡിഎഫ് വിടാന്‍ ജെഎസ...

ആലപ്പുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് downloadക്ഷണിച്ചിരുന്നതായി ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. യുഡിഎഫ് വിടാന്‍ ജെഎസ്എസ് അന്തിമ തീരുമാനത്തിലെത്തിയ സാഹചര്യത്തിലാണ് ഗൗരിയമ്മയുടെ ഈ വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രിയാവാന്‍ എല്‍ഡിഎഫ് ക്ഷണിച്ചപ്പോള്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ച ശേഷം മറുപടി പറയാമെന്നാണ് പറഞ്ഞതെന്നും. എന്തിനുവേണ്ടിയാണ് തന്നെ പുറത്താക്കിയതെന്ന് എല്‍ഡിഎഫിനോട് വിശദകരണം ആവശ്യപ്പെട്ടിരുന്നതായും ഗൗരിയമ്മ പറഞ്ഞു.

sameeksha-malabarinews

വിജയ സാധ്യതയില്ലാത്ത സീറ്റുകളാണ് യുഡിഎഫ് നല്‍കിയതെന്നും തന്നെ തോല്‍പ്പിച്ചത് വയലാര്‍ രവിയും കെ സി വേണുഗോപാലുമാണെന്നും തനിക്ക് കിട്ടേണ്ടിയിരുന്ന വോട്ടുകള്‍ ഇവര്‍ ഇടപെട്ട് നഷ്ടപ്പെടുത്തിയെന്നും ഗൗരിയമ്മ പറഞ്ഞു. ആത്മാര്‍ത്ഥതയുള്ളവരെ തഴയുന്നതാണ് എന്നും യുഡിഎഫിന്റെ രീതിയെന്നും ഗൗരിയമ്മ പറഞ്ഞു.

അതെയമസം യുഡിഎഫ് വിടാനുള്ള പ്രമേയം ജെഎസ്എസ് ജില്ലാ കമ്മിറ്റി പാസാക്കി. എന്നാല്‍ ഇതിനെതിരെ ജെഎസ്എസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന കെ കെ ഷാജു രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുന്നതുപോലെ നടക്കുമെന്ന് ഗൗരിയമ്മ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!