Section

malabari-logo-mobile

വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധം മത സദാചാര വിരുദ്ധമെന്ന് കോടതി.

HIGHLIGHTS : ദില്ലി: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം സദാചാര വിരുദ്ധവും മതങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ദില്ലി ഹൈക്കോടതി. വിവാഹ വാഗാദാനം ന...

images (2)ദില്ലി: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം സദാചാര വിരുദ്ധവും മതങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ദില്ലി ഹൈക്കോടതി. വിവാഹ വാഗാദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വാക്കുപാലിക്കാതിരുന്നാല്‍ എല്ലാ സാഹചര്യത്തിലും ബലാത്സംഗംമായി പരിഗണിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

പ്രായപൂര്‍ത്തിയായ ഉന്നത വിദ്യഭ്യാസമുള്ള സ്ത്രീ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കണമെന്നും ഭാവി ഭവിഷത്തിനെ കുറിച്ചും പങ്കാളി വാക്കുപാലിക്കുമെന്ന കാര്യത്തിലും ബോധവതിയായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. പഞ്ചാബ് സ്വദേശിയായ യുവാവ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചുവെന്ന കേസിന്റെ വിധി പറയവെയാണ് കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പിന്നീട് വാക്കുമാറുന്നതിനെ ബലാത്സംഗമായി കാണാനാകില്ലെന്ന നിരീക്ഷണത്തോടെ കോടതി യുവാവിനെ വെറുതെ വിട്ടു.

sameeksha-malabarinews

എന്നാല്‍ സദാചാരത്തെ കുറിച്ച് കേസ് പരിഗണിക്കുന്നതിനിടെ ജഡിജി നടത്തിയ പരാമര്‍ശം വിവാദമാവുകയാണ്. ഈ പരാമര്‍ശങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. മതത്തെയും വിവാഹത്തിന് മുമ്പുള്ള ലൈംഗികതയെയും കൂട്ടിക്കുഴക്കേണ്ടതില്ല, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാനുള്ള അവകാശം സുപ്രീംകോടതി ശരിവെച്ചതാണ്. പരാമര്‍ശമനുസരിച്ച് വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പരിധിയില്‍ ഇതും പെടുമെന്നിരിക്കെ ഇത്തരം പരാമര്‍ശങ്ങള്‍ കോടതി അലക്ഷ്യമായി മാറുമെന്നും നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!