മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വേങ്ങരയില്‍ തിരിതെളിഞ്ഞു

03096_314001വേങ്ങര: ജില്ലയുടെ കലാവസന്തത്തിന് വേങ്ങരയില്‍ തിരിതെളിഞ്ഞു. വരാനിരിക്കുന്ന ആഘോഷ ദിനങ്ങളുടെ കേളികൊട്ടായി കലോത്സവത്തിന്റെ വരവറിയിക്കുന്ന ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം ആയിരങ്ങള്‍ അണിചേര്‍ന്നു.

മുത്തുക്കുടകളും വര്‍ണ ബലൂണുകളുമായി കൊച്ചു വിദ്യാര്‍ത്ഥികള്‍ പൂമ്പാറ്റകളായി ഘോഷയാത്രയ്ക്ക് ചന്തമേകി. മലപ്പുറത്തിന്റെ പാരമ്പര്യ തനിമയുള്ള കലാരൂപങ്ങളായ ദഫ്മുട്ടും കോല്‍കളിയും ശിങ്കാരി മേളവും ഒപ്പനയും കാണികള്‍ക്ക് ഏറെ ആവേശം പകര്‍ന്നു.

സ്ഥലം എംഎല്‍എയും വ്യവസായ വകുപ്പ് മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടിയാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. തിങ്കളാഴ്ച മുതല്‍ 17 വേദികളിലായി 295 ഇനങ്ങളില്‍ പതിനായിരത്തോളം കലാ പ്രതിഭകള്‍ മാറ്റുരയ്ക്കും.

വേങ്ങരയുടെ മണ്ണില്‍ ആദ്യമായാണ് ജില്ലാ കലോത്സവത്തിന് വേദിയാകുന്നത്.

 

Share news
error: Content is protected !!
Scroll to Top