സരിതയുടെ ഫോണ്‍വിളിയും പുതുപ്പള്ളിയാത്രയും ഇന്റലിജന്‍സ് അന്വേഷിക്കും

saritha s nair copyകോട്ടയം: സോളാര്‍ തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയായ സരിതയെ എറണാകുളം കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ പുതുപ്പള്ളിവഴി സഞ്ചരിച്ചതും ദീര്‍ഘ സമയം ഒറ്റയ്ക്ക് മൊബൈല്‍ഫോണില്‍ സംസാരിച്ചതിലുമുള്ള ദുരൂഹത വര്‍ദ്ധിക്കുന്നു. ഇക്കാര്യത്തെ കുറിച്ച് ഇന്റലിജന്‍സ് അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ ഒരു പെട്ടിക്കടയില്‍ ഊണുകഴിക്കാന്‍ കയറിയ സരിതയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസുകാരുടെ സാന്നിദ്ധ്യത്തില്‍ മൊബൈലില്‍ സംസാരം തുടര്‍ന്ന സരിത ആളുകള്‍ കൂടിയതോടെ കടയോട് ചേര്‍ന്നുള്ള വീടിന്റെ പിന്‍ഭാഗത്തേക്ക് മാറി നിന്നായി സംസാരം.

തിരുവനന്തപുരം ജയിലില്‍ നിന്ന് എറണാകുളം കോടതിയിലേക്ക് കൊണ്ടുപോയ സരിതയെ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലൂടെ എന്തിനാണ് കൊണ്ടുപോയതെന്ന് വിശദീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. എന്നാല്‍ കോട്ടയം ഈസ്റ്റ് പോലീസ് സരിത ഭക്ഷണം കഴിച്ച കടയിലെത്തി കടയുടമയായ പൊന്നമ്മയുടെ മൊഴിയെടുത്തിരുന്നു.

കഴിഞ്ഞദിവസം സരിതയുടെ അമ്മ യുഡിഎഫിന്റെ ഒരു ഉന്നത നേതാവ് ഈ കേസില്‍ ഇടപെട്ട് സരിതയുടെ രഹസ്യ മൊഴി മാറ്റിയിട്ടുണ്ടെന്നും ഈ ഉന്നതന്റെ പേര് ആവശ്യമായ സമയത്ത് വെളിപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു. സരിതയും ഇത് ശരിവെച്ചിരുന്നു. ഇതോടെ സരിതയെ ഏതുവിധേനെയെങ്കിലും അനു നയിപ്പിക്കാനുള്ള ശ്രമമാണ് ഈ യാത്രക്കിടയില്‍ നടന്നതായി കുരുതപ്പെടുന്നത്.

 

Share news
error: Content is protected !!
Scroll to Top